ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളുമായി ഐസിസി; സഹകരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്ക് വളരെയധികം മെഡല്‍പ്രതീക്ഷ നല്‍കുന്നതാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൂടെ ഉള്‍പ്പെടുത്തുക എന്നത്, എന്നാല്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നതും ഇന്ത്യ തന്നെയാണ്. 1900ലെ പാരിസ് ഗെയിംസിലാണ് അവസാമായി ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ കളിച്ചത്. 2024 ഗെയിംസില്‍ ക്രിക്കറ്റിന്റെ തിരിച്ച് വരവിനുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ര്‍ഡിന്റെപിന്തുണ കൂടി വേണം.പ്രമുഖ ടീമുകളഉം താരങ്ങളും പങ്കെടുക്കുകയാണെങ്കില്‍ മാത്രമേ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ കഴിയു എന്നാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ ഐസിസിയ്ക്ക് ഇന്ത്യയുമായി ധാരയുണ്ടാക്കിയേ മതിയാകു.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അനുകൂല നിലപാടെടുക്കാന്‍ തയ്യാറായിട്ടില്ല. ഏതു വിധേനയും ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുമ്പോള്‍ഇന്ത്യയുമായി സമവായമെത്തുക എന്ന കടമ്പയാണ് ഇവര്‍ക്ക് മുന്നിലുള്ള പ്രശ്‌നം. സെപ്റ്റംബറില്‍ കരാറിലേര്‍പ്പെടാമ്ക കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍, ഇതിനായി ഇന്ത്യയുമായി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി വിലപേശാനും ഐസിസി നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ വനിതാ ക്രിക്കറ്റിനെ വളര്‍ത്താനാവലശ്യമായ എല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ ബോര്‍ഡ് പ്രഖ്യാപിച്ചതിന്റെ കൂടെ ചുവടുപിടിച്ച് വനിതാ ക്രിക്കറ്റ് കൂടെ വളര്‍ത്താനാകും എന്ന അജണ്ടയുമായാണ് ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സമീപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News