മിസോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കരുത്

തിരുവനന്തപുരം: മിസോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാര്‍ മിസോറാം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ മിസോറാം ചീഫ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു.

ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യകതമാക്കിയത്. ലോട്ടറി നിയമവും ചട്ടങ്ങളും ലംഘിച്ചാണ് മിസോറാം ലോട്ടറിയുടെ നടത്തിപ്പെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് കേരളം മിസോറാമിന് മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News