അബുദാബി: ദുബായില്‍ വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമല്ലെന്നു ഗതാഗത വകുപ്പ് അധികൃതര്‍. അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നിലെ ക്യാമറ സഹായകമാകും. വാഹനങ്ങളുടെ മുന്നില്‍ ഘടിപ്പിക്കുന്ന ക്യാമറ വിഷയത്തില്‍ പൊലീസില്‍ നിന്നും പ്രത്യേക വിശദീകരണം ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നു പ്രചാരണമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തലവനും ദുബായ് പൊലീസ് ഓപ്പറേഷന്‍ അസി. ഡയറക്ടറുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ആണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്.
എന്നാല്‍ സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തു സ്വകാര്യത ചോര്‍ത്തരുതെന്നു അധികൃതര്‍ വിശദീകരിച്ചു. ക്യാമറകള്‍ കൊണ്ട് ട്രാഫിക് മേഖലയില്‍ ഗുണങ്ങള്‍ ഉണ്ടെന്നു അധികൃതര്‍ പറഞ്ഞു. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും അര്‍ഹതപെട്ടവര്‍ക്ക് അവകാശങ്ങള്‍ ലഭിക്കാന്‍ മുന്നിലെ ക്യാമറ സഹായകമാകും. അപകടത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ അപകടത്തിന്റെ കാരണക്കാരെ കണ്ടെത്താനുമാകും.
Get real time update about this post categories directly on your device, subscribe now.