ഫുഡ്‌ബോളില്‍ വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതാ ടീം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മലേഷ്യയെ 2-0ന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫുഡ്‌ബോളിലും വിജയക്കൊടി നാട്ടി. കളിയുടെ രണ്ടാം പകുതിയില്‍ പകരക്കാരിയായിറങ്ങിയ പ്യാര് ക്‌സാസയാണ് 79-ാമത്തെയും 86-ാമത്തെയും മിനിട്ടുകളില്‍ രണ്ട് ഗോളുകളും നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

വിംഗുകളിലൂടെ അക്രമിച്ചു കളിച്ച ഇന്ത്യ തുടക്കം മുതല്‍ തന്നെ മലേഷ്യയ്ക്ക് മുകളില്‍ വ്യക്തമായ അധിപത്യം പുലര്‍ത്തിയിരുന്നു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും ഒന്നും തന്നെ ഗോളാക്കാന്‍ സാധിച്ചില്ല.

മെയിമോള്‍ റോക്കി എന്ന കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ കളിക്കുണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ഫുഡ്‌ബോള്‍ ടീമിന്റെ ആദ്യ വനിത കോച്ചെന്ന നിലയില്‍ ഈ വിജയം ഒരുപാട് പ്രതീക്ഷകളാണ് റോക്കിക്ക് നല്‍കുന്നത്. കണിശമായ അച്ചടക്കം പാലിക്കുന്ന റോക്കി ടീം ക്യാമ്പില്‍ കളിക്കാരുടെ ഓരോ തെറ്റിനും പിഴ ഈടാക്കിയിരുന്നതായും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here