ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ല.

ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഡിഎന്‍എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചിന്‍ ഒറ്റയ്ക്കു നേരിടും.

എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം;

1. ദിവസം 2-3 കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കാന്‍ പാടില്ല. ഇത് കരളിന് ഡാമേജ് ഉണ്ടാകാന്‍ കാരണമാകും.

2. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്. ഒരു ഗ്ലാസ് ചൂടുവെള്ളമോ ഏതെങ്കിലും ഫ്രൂട്ടസോ കഴിച്ചതിന് ശേഷം മാത്രം ഗ്രീന്‍ ടീ കുടിക്കുക.

3. ആഹാരം കഴിച്ചതിന് ശേഷം ഉടന്‍ തന്നെ ഗ്രീന്‍ ടീ കുടിക്കരുത്.

4. രാത്രിയില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഇത് ഉറക്കത്തെ ബാധിക്കും.

5. രണ്ടില്‍ കൂടുതല്‍ തവണ ഒരു ടീ ബാഗ് ഉപയോഗിക്കരുത്.

6. ഗ്രീന്‍ കുടിക്കുമ്പോഴും ധാരാളം വെള്ളം കുടിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here