മകളുമായി ബാറില്‍ പോവുന്ന ഒരു അമ്മ; മകളുടെ പ്രായം 15മാസം

മകളുമായി ബാറില്‍ പോവുന്നതില്‍ എന്താണ് കുറ്റം? അതും 15മാസം പ്രായമായ കൈക്കുഞ്ഞുമായി ബാറില്‍ പോയാലോ? ഒന്നും സംഭവിക്കില്ല. പറയുന്നത് ഇംഗ്ലണ്ടുകാരി ജോസ്ലിന്‍ കുക്ക്.

മക്കളുടെ കാര്യത്തില്‍ പലരക്ഷിതാക്കള്‍ക്കും പല രീതിയിലുള്ള കാഴ്ചപ്പാടുകളാകും ഉണ്ടാവുക. ചിലര്‍ ഭയങ്കര ചിട്ടകള്‍ ആയിരിക്കും. മറ്റു ചിലര്‍ക്കു കുട്ടികളെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ശിക്ഷിക്കുന്നതിനെ കുറിച്ചു തന്നെ ആലോചിക്കാന്‍ പോലും സാധിക്കില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തകാഴ്ച്ചപ്പാടുള്ള ഒരു അമ്മയാണ് ജോസ്ലിന്‍ കുക്ക്.

കുട്ടികള്‍ക്കിടയില്‍ നിന്ന് മദ്യപിക്കുകയും ചിലപ്പോള്‍ കുട്ടിയെയും കൊണ്ട് പബ്ബില്‍ പോവാനും അമ്മ സമയം കണ്ടെത്തുന്നു. ഇംഗ്ലണ്ടിലെ കെന്റിലുള്ള 35 കാരി ജോസ്‌ലിന്‍ കുക്കും മകള്‍ മേഗനുമാണ് ഇങ്ങനെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. രക്ഷാകൃത്വത്തിനുള്ള സാമ്പ്രദായിക കാഴ്ചപ്പാട് ഇവര്‍ പാടെ മാറ്റിയെഴുതുന്നുവെന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.

മക്കളെ ആയമാരെ ഏല്‍പ്പിച്ചു പോകുന്ന രീതിയോട് ജോസ്ലിന് യോജിപ്പില്ല. പബ്ബിലേക്കു പോകുമ്പോള്‍ മകളെയും കൂടെ കൂട്ടുന്നതില്‍ തനിക്ക് വലിയ റിസ്‌ക്കൊന്നുമില്ലെന്നാണ് ഇക്കാര്യത്തില്‍ ഇവര്‍ പറയുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മേഗനെയും കൊണ്ട് പബ്ബില്‍ പോകും. 15 മാസം പ്രായമുള്ള മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം ജോസ്‌ലിന്‍ രണ്ടെണ്ണം അടിക്കാനും സമയം കണ്ടെത്തുന്നുവെന്നത് ചെറിയ കാര്യമല്ല. ഇതില്‍ എന്തിത്ര കുഴപ്പം എന്നാണ് മകള്‍ ജനിച്ച എട്ടാം ദിവസം മകളെയും കൊണ്ട് ബാറില്‍ പോയ ഈ അമ്മ ചോദിക്കുന്നത്. ജോസ്ലിനും മകള്‍ക്കും കുഴപ്പമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കുഴപ്പം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News