ലാലേട്ടനെ പോലെ നിങ്ങള്‍ക്കും ഇതുപോലൊരു വെളിപാടുണ്ടായിട്ടുണ്ടോ?ഉണ്ടെങ്കില്‍ ലാലേട്ടനെ കാണാന്‍ നിങ്ങള്‍ക്കും അവസരം

വെളിപാടുണ്ടാകാത്തവരായി ആരും തന്നെ കാണില്ല. അത് എവിടെവെച്ചാണ് എപ്പോഴാണ് എന്നൊന്നും പറയാനാകില്ല. എന്നാല്‍ അത് പോലൊരു വെളിപാട് ഉണ്ടായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും

ലാല്‍ ജോസിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണത്തിനിടെയാണ് മോഹന്‍ലാലിനും ഒരു വെളിപാടുണ്ടായത്. ആ നിമിഷം തന്നെ അത് ഒരു സെല്‍ഫിയായി ലാല്‍ പകര്‍ത്തുകയും ചെയ്തു. എന്റെ വെളിപാട്, വെളിപാട് മോമെന്റ് സെല്‍ഫി എന്ന് അടിക്കുറിപ്പോട് കൂടിയാണ് ചിത്രം ഇട്ടിരിക്കുന്നത്.

തന്റെ ആരാധകരോട് ഇത്തരം വെളിപാട് നിമിഷങ്ങളുടെ സെല്‍ഫിയെടുത്ത് അയച്ചുതരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ലാലേട്ടന്‍. വെളിപാട് മോമെന്റ് എന്ന് പേരിട്ട ഫോട്ടോകള്‍ സ്ഥലം, പേര് എന്നിവയടക്കം 8921970906 എന്ന നമ്പറിലേയ്ക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാന്‍ കഴിയുകയുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ലാലേട്ടനെ കാണാനുള്ള അവസരമുണ്ട്. സമ്മാനങ്ങളുമുണ്ട്. ഓഗസ്റ്റ് 10ആണ് അവസാന തിയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News