പൊന്മാന് പിന്നാലെ ക്യാമറയുമായി അലഞ്ഞത് ആറുവര്‍ഷം; ഒടുവില്‍ കിട്ടിയ ചിത്രം ഇതാ

സംതൃപ്തിയുള്ള ഒരു ഫോട്ടോയ്ക്കു വേണ്ടി ഒരു ഫോട്ടോഗ്രാഫര്‍ എത്ര കാലം കാത്തിരുന്നാലും തെറ്റില്ല. സ്‌കോട്ടിഷ് ഫോട്ടോഗ്രാഫറായ അലന്‍ മക്ഫാഡ്യന്‍ പകര്‍ത്തിയ ഈ ചിത്രം കണ്ടാല്‍ ഇനിയും അയാള്‍ എത്ര വേണേലും കാത്തിരുന്നോട്ടേ എന്നേ തോന്നൂ.

പല വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാരെയും നമുക്ക് പരിചയമുണ്ടാകും. പക്ഷികളായാലും മൃഗമായാലും മിക്കതും ഒരോ പൊസിഷനിലുള്ളവയായിരിക്കും. അസാധാരണമായതും അപൂര്‍വ്വഭംഗിയുള്ളതുമായ ഫോട്ടോ വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന അത്ഭുതമായിരിക്കും. അലന്‍ മക്ഫഡ്യാന്‍ പകര്‍ത്തിയ ഈ ചിത്രം അങ്ങിനെയൊരു മനോഹരമുഹൂര്‍ത്തമാണ്. വെള്ളത്തിലേക്ക് ഊളിയിടുന്ന പൊന്മാനും അതിന്റെ വെള്ളത്തിലുള്ള റിഫ്‌ളക്ഷനും ഉള്‍പ്പെട്ട പെര്‍ഫെക്ട് ഫോട്ടോ ക്ലിക്കാന്‍ ഭദൈവത്തിന്റെ കൈസഹായമുള്ളവര്‍ക്കേ സാധിക്കൂ.

2009ലാണ് അലന്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. അതിനുമുമ്പ് ഫിഷര്‍മാനായി ജോലി നോക്കിയിരുന്ന അലന്‍ ഒരു അപകടത്തില്‍ പെടുകയും നടുവിനു പരിക്കേല്‍ക്കുകയും ചെയ്തതാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിയാന്‍ കാരണമായത്.
മിക്കവാറും പക്ഷികളുടെ ഫോട്ടോസ് എടുക്കുന്നതിലാണ് അലനു താല്‍പ്പര്യം. ആറ് വര്‍ഷമെടുത്ത് എടുത്ത 7,20,000 ഫോട്ടോകളില്‍ നിന്നും അലന്‍ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രമാണിത്. ഒരു പൊന്മാനിന്റെ പടം പിടിക്കാനാണ് അലന്‍ ഇത്രയും സമയമെടുത്തത്.

പൊന്മാനിന്റെ ഒരു ഫോട്ടോ ആയിട്ടല്ല ഒരു ഫോട്ടോഗ്രാഫര്‍ക്ക് സംതൃപ്തിയുള്ള ഒരു ഫോട്ടോ ലഭിക്കാന്‍ എടുത്ത കാലയളവായാണ് അലന്‍ അതിനെ വിലയിരുത്തുന്നത്. ആറുവര്‍ഷം. അതായത് 4,200 മണിക്കൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News