വയനാട്ടില്‍ കര്‍ഷകരെ കാത്തിരിക്കുന്നത് വറുതിയുടെ കാലം

കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജില്ലകളിലൊന്നായ വയനാടിനെ മഴയും കൈവിടുകയാണ്. കര്‍ക്കടകത്തിലെങ്കിലും നല്ല മഴ ലഭിക്കുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. ഇത്തവണ 55 ശതമാനത്തോളം മഴയുടെ കുറവാണുണ്ടായത്. ജൂണ് 1 മുതല്‍ ജൂലൈ 26 വരെയുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കാണിത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണിത്. വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയായാണ് കാലാവസ്ഥാ നീരീക്ഷകര്‍ ഇതിനെ കാണുന്നത്. 164.72 സെമി ലഭിക്കേണ്ടിയിരുന്ന മഴ ഇത്തവണ 73.61 സെമ മാത്രമാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതീക്ഷിച്ച മഴ വയനാട്ടില്‍ ലഭിച്ചിരുന്നു.

മഴ പ്രതീക്ഷിച്ച് നെല്‍കൃഷിയിറക്കിയ കര്‍ഷകരെ മഴക്കുറവ് പ്രതിസന്ധിയിലാക്കി. കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ ഉല്‍പാദനവും ഇത്തവണ കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News