നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ കുപ്പുദേവരാജ്, അജിത എന്നിവരുടെ രക്തസാക്ഷിത്വ വാരാചരണത്തിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍. ജൂലൈ 28 മുതല്‍ ആഗസ്റ്റ് മൂന്നുവരെയാണ് ആചരണം.

ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററുകളിലുണ്ട്. വെടിവെപ്പ് നടന്ന പുഞ്ചക്കൊല്ലി കോളനിക്ക് സമീപവും വഴിക്കടവ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News