നടിയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുക്കണമെന്ന് ആനിരാജ; ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ്

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനിരാജ. ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ജോര്‍ജുമായി ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.

നടിയെ അവഹേളിച്ചും ദിലീപിനെ പിന്തുണച്ചും കഴിഞ്ഞദിവസമാണ് പിസി ജോര്‍ജ് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് പിസി ജോര്‍ജ് ചോദിച്ചു. ദില്ലിയിലെ നിര്‍ഭയയെ പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ നടി, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പിസി ആവശ്യപ്പെട്ടിരുന്നു.

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News