നഗരത്തില്‍ 25 പൊതു ശൗചാലയങ്ങള്‍; കേന്ദ്രാനുമതി തേടി കോര്‍പ്പറേഷന്‍

കോഴിക്കോട്: നഗരത്തില്‍ പല സ്ഥലത്തായി 25 ഇടങ്ങളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ കോര്‍പ്പറഷന്‍ പദ്ധതിയൊരുക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്. വിവിധാവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്നവരേയും, ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരേയും ഗുണഭോക്താക്കളാക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

പദ്ധതി നിര്‍വഹണത്തിനായി നഗരത്തില്‍ കൂടുതല്‍ ആളുകളെത്തുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി പദ്ധതിയുടെ രൂപരേഖ ജില്ലാ ശുചിത്വ മിഷന് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇത് സംസ്ഥാന ശുചിത്വ മിഷനു കൈമാറി സ്വച്ഛ് ഭാരത് പദ്ധതിയുടെ കേന്ദ്ര അംഗീകാരം ലഭിക്കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ അംഗീകാരവും ഫണ്ടും ലഭ്യമാകുന്ന മുറയ്ക്ക് 30 ശതമാനം കോര്‍പ്പറേഷന്‍ ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം വെക്കുന്നത്.

ഫണ്ട് കിട്ടിയാല്‍ തിരഞ്ഞെടുത്ത പട്ടികയില്‍ നിന്നും മുന്‍ഗണനാ ക്രമപ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാമെന്ന കണക്കുക്കൂട്ടലിലാണ് കോര്‍പ്പറേഷന്‍. മെച്ചപ്പെട്ട സൗകര്യത്തോടെ ഒരു കെട്ടിടത്തില്‍ മൂന്നോ നാലോ ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കാണ് ആലോചന. 16 പൊതു ശൗച്യാലയങ്ങളും 9 കമ്മ്യൂണിറ്റി ശൗചാലയങ്ങളും ഇത്തരത്തില്‍ നിര്‍മ്മിക്കാനാണ് വിഭാവനം ചെയ്യുന്നത്.

പണം നല്‍കി ഉപയോഗിക്കാനുള്ള വിധത്തിലാകും ശൗച്യാലയങ്ങളുടെ നടത്തിപ്പ് ജില്ലാ ശുചിത്വ മിഷനാണ് പദ്ധതിയുടെ മേല്‍നോട്ടവും നടത്തിപ്പും നിര്‍വ്വഹിക്കുക. ഒരു ലക്ഷം രൂപയാണ് പദ്ധതിപ്രകാരം ഒരു ശൗചാലയം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തുക. ചേരി പ്രദേശങ്ങളായ കുണ്ടായിത്തോട്, കപ്പക്കല്‍, പയ്യാനക്കല്‍, ചക്കുംക്കടവ്, കല്ലുത്താന്‍ കടവ് എന്നിവയാണ് മുന്‍ഗണനാ പട്ടികയിലുള്ള സ്ഥലങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News