നടിയുടെ പരാതി; ജീന്‍ പോളിനെയും ശ്രീനാഥ് ഭാസിയെയും കസ്റ്റഡിയിലെടുക്കും

കൊച്ചി: ഹണിബീ-ടു സിനിമയുടെ സെറ്റിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന.

ഇന്നലെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് സൂചന. ഇക്കാര്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ജീന്‍പോള്‍ ലാലിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുന്നത്.

ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതി. ജീന്‍ പോളിനും ഭാസിക്കും പുറമെ അസി. ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരെ പനങ്ങാട് പൊലീസ് ഒരാഴ്ച മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News