ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തിന് നല്ലതാണോ?

ഭക്ഷണത്തിന് ശേഷം ഒരു മയക്കം. അതിഷ്ടപ്പെടാത്തവരായി ആരുണ്ട്. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ്. എന്നാല്‍ ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണം കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ കിടക്കുന്നതും നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് അമിത ജോലി ഭാരമാണ്.

ഉറങ്ങി കിടക്കുമ്പോള്‍ നമ്മുടെ ശരീരം വിശ്രമിക്കുന്നതുകൊണ്ട് തന്നെ ദഹനപ്രക്രിയയ്ക്കായി ദഹനേന്ദ്രിയങ്ങള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഉറക്കത്തിനു ശേഷവും ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

ഇതിനു പുറമെ അമിതഭാരം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News