അജുവിനെതിരായ കേസ് പിന്‍വലിക്കണം; ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടന്‍ അജു വര്‍ഗീസ് തന്റെ പേര് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത് ദുരുദ്ദേശപരമല്ലെന്ന് ആക്രമിക്കപ്പെട്ട നടി. അതുകൊണ്ട് അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് നടി ആവശ്യപ്പെട്ടു.

അജുവിനെതിരെ പരാതി നല്‍കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നും നടി വ്യക്തമാക്കി. അജു വര്‍ഗീസിനെതിരെ നിയമനടപടിക്ക് താല്‍പര്യമില്ലെന്നും മാപ്പ് നല്‍കുന്നതായും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് നടിയുടെ സ്വന്തം കൈപ്പടയിലെഴുതിയ സത്യവാങ്മൂലവും സമര്‍പ്പിച്ചിരിക്കുന്നത്. പരാതി നല്‍കിയ ഗിരീഷ് ബാബുവിനെ തനിക്കറിയില്ലെന്നും നടി പറഞ്ഞു.

കളമശേരി പൊലീസ് കേസെടുത്തതായി അറിയാം. അജുവിനെതിരായ കേസ് തുടര്‍ന്നു പോവുന്നതില്‍ തനിക്ക് താല്‍പര്യമിച്ചെന്നും നടി കോടതിയെ അറിയിച്ചു.

കേസില്‍ ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ പേര് നീക്കം ചെയ്ത് അജു ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും പിന്നീട് അജു വ്യക്തമാക്കിയിരുന്നു. താന്‍ അറിയാതെയാണ് നടിയുടെ പേര് പരാമര്‍ശിച്ചതെന്നും അതിന് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News