നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞോ? സിദ്ദീഖിനെയും ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടന്‍ സിദ്ദീഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷണസംഘം സിദ്ദീഖിനോട് ചോദിച്ചു. ദിലീപും നടിയും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് വിവരങ്ങള്‍ തേടി. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.

ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28ന് സിദ്ദീഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. സിദ്ദീഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്ന് അന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ തന്നെ ആരും പറഞ്ഞുവിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പൊലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ദീഖ് മൊഴി നല്‍കി.

ദിലീപ് തന്റെ സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിനൊരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അന്വേഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും സിദ്ദീഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News