‘ആദി’യില്‍ പ്രണവിന്റെ വേഷമെന്ത്? നായിക ആര്? ഉത്തരവുമായി ഈ ചിത്രം

നായകനാകുന്ന ആദ്യ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ റോളെന്തായിരിക്കുമെന്ന ആരാധകരുടെ ചര്‍ച്ചയ്ക്ക് ഉത്തരമായി. ആദി എന്ന പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ച് സൂചന നല്‍കുന്ന ചിത്രം നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഗിറ്റാറും പിടിച്ച് പാട്ട് പാടാനൊരുങ്ങുന്ന പ്രണവാണ് ചിത്രത്തിലുള്ളത്. ഫേസ്ബുക്കില്‍ വന്ന ചിത്രം ആദ്യ മണിക്കൂറില്‍ തന്നെ നൂറുകണക്കിനുപേരാണ് ഷെയര്‍ ചെയ്തത്.

അതേസമയം, ചിത്രത്തില്‍ പ്രണവിന്റെ നായികയാരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ നായികയെയും പ്രഖ്യാപിക്കുമെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍.

ഊഴത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആദി. പണ്ട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയില്‍ നായകനാവുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു.

ലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ്മുഖം കാണിച്ചിരുന്നു. പിന്നീട് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News