മൂന്നു സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു; ഏറ്റെടുക്കല്‍ നടപടികള്‍ പാലിച്ചു തന്നെയെന്ന് കോടതി

കൊച്ചി: പാലാട്ട്, മങ്ങാട്ടുമുറി, കിരാലൂര്‍ സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി. ഏറ്റെടുക്കല്‍ നടപടി നിയമവിധേയമാണെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

കെഇആര്‍ ചട്ടം അനുസരിച്ചുള്ള നടപടികള്‍ പാലിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജി കോടതി തള്ളിയത്. വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിധിന്യായത്തില്‍ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു സ്‌കൂളുകളും പൂട്ടി സ്ഥലം വില്‍ക്കാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് അനുവദിക്കാതെ സ്‌കൂളുള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബഞ്ച്, സര്‍ക്കാര്‍ തീരുമാനം വച്ചിരുന്നു.

ഇതിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഇന്ന് ഡിവിഷന്‍ ബഞ്ച് തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News