ജലവിഭവ ഭൂപടവുമായി കോഴിക്കോട് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍; ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തല്‍

ജലവിഭവ ഭൂപടവുമായി കോഴിക്കോട് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍; ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തല്‍. നബാര്‍ഡ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന നിറവിന്റെ സഹായത്തോടെയാണ് കോഴിക്കോട് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍ ജലവിഭവ ഭൂപടം തയ്യാറാക്കിയത്. 240 വാര്‍ഡുകളില്‍ നടത്തിയ സര്‍വ്വെയുടെ ഭാഗമായായിരുന്നു ഭൂപടം തയ്യാറാക്കല്‍. 74,620 സ്വകാര്യ കിണറുകളും 426 സ്വകാര്യ കുളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

386 പൊതുകിണറുകളും 229 പൊതുകുളങ്ങളും സര്‍വ്വെയില്‍ കണ്ടെത്തി. 20 ചതുപ്പുകളും 39 വറ്റാത്ത നീരുറവകളും ജലഭൂപടത്തില്‍ സ്ഥാനം പിടിച്ചു. ജൈവ – അജൈവ മാലിന്യങ്ങല്‍ ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കുന്ന പ്രവണത കൂടിവരുന്നതായും സര്‍വ്വെ സാക്ഷ്യപ്പെടുത്തുന്നു. ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാകുന്നില്ല. തോടുകളിലും പുഴകളിലും മണ്ണൊലിപ്പ് കൂടിവരുന്നു. തോട്, പുഴ എന്നിവയുടെ പാര്‍ശ്വഭിത്തികള്‍ വ്യാപകമായി തകര്‍ന്നാതായും സര്‍വ്വെ റിപ്പോര്‍ട്ടിലുണ്ട്.

ജലഉപയോഗവും ധാരാളിത്തവും ജലസാരക്ഷരതയുടെ കുറവും ജലക്ഷാമത്തിന് കാരണമാകുന്നതായി സര്‍വ്വെ കണ്ടെത്തി. നബാര്‍ഡിന്റെ ദേശീയ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സര്‍വ്വെയും ജലഭൂപടം തയ്യാറാക്കലും നടന്നത്. കണ്ടെത്തിയ പൊതു – സ്വകാര്യ ജലസ്രോതസ്സുകള്‍ സംരക്ഷിക്കലാണ് വിവിധ പദ്ധതികള്‍ വഴി ഇനി നടപ്പാക്കേണ്ടത്.

മടവൂര്‍, കുരുവട്ടൂര്‍, ചാത്തമംഗലം, കക്കോടി, കൂരാച്ചുണ്ട്, നന്മണ്ട, ഉളളിയേരി, കുന്നമംഗലം, മാവൂര്‍, കട്ടിപ്പാറ, ഉണ്ണികുളം, ചേളന്നൂര്‍, മൂടാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയുമാണ് ജലവിഭവ ഭൂപടം തയ്യാറാക്കിയ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News