പിസി ജോര്‍ജിനെ കൊന്ന് കൊലവിളിച്ച് ഗായിക സയനോര; ആ എല്ലില്ലാത്ത നാവുകൊണ്ട് ഇനിയും നടിയെ അപമാനിക്കരുത്

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ആദ്യം മുതല്‍ രംഗത്തുള്ള പി സി ജോര്‍ജിന് കുറിക്കുകൊള്ളുന്ന മറുപടിയുമായാണ് ഗായിക സയനോര രംഗത്തെത്തിയത്. തുടര്‍ച്ചയായ പരാമര്‍ശങ്ങളിലൂടെ ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന ജോര്‍ജിനെതിരെ അതേ നാണയത്തിലുള്ള മറുപടിയാണ് സയനോര നല്‍കിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ എങ്കിലും വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയ്ക്ക് ഉപദേശം നല്‍കി. പി സിയുടെ നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്നും സയനോര ഉപദേശിച്ചു.

ആക്രമണത്തിനിരയായ നടി പിറ്റേദിവസം എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം പി സി രംഗത്തെത്തിയിരുന്നു. നടി ഏത് ആശുപത്രിയിലാണ് പോയതെന്ന് വെളിപ്പെടുത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പുരുഷ പീഡനമാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. പിസി ജോര്‍ജിനെ വിമര്‍ശിച്ച് നടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News