ഗ്യാസ് സബ്സിഡി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം; കേന്ദ്രം സാധാരണക്കാരെ കൊള്ളയടിക്കുന്നു: യെച്ചൂരി

ദില്ലി: ഗ്യാസ് സബ്സിഡി നിറുത്തലാക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ പല തവണ നിറുത്തി വച്ചു. സാധാരണക്കാരെ കൊളളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. അനര്‍ഹര്‍ക്കുള്ള സബ്സിഡി നിറുത്തലാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സഭയെ അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഉജജ്വാല യോജന പദ്ധതി പ്രകാരം സ്ബ്സിഡി നല്‍കും

അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം നല്‍കി വരുന്ന ഗ്യാസ് സ്ബ്സിഡി നിലനിറുത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.പാചക വാതക സ്ബിസിഡി മാര്‍ച്ച് വരെ മാത്രമാക്കിയതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ പ്രതിഷേധം ഉയര്‍ന്നു.

ഇതേ തുടര്‍ന്നാണ് സബ്സിഡി ഭാഗിക്കുന്ന കാര്യം രാജ്യസഭയിലുണ്ടായിരുന്ന പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ അറിയിച്ചത്. എന്നാല്‍ ഇത്തരം നടപടികളല്ല, ഉത്തരവ് തന്നെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി എടുത്ത് കളഞ്ഞ് സാധാരണക്കാരെ കൊള്ളയടിക്കുന്നതെന്ന് സീതാറാംയെച്ചൂരി കുറ്റപ്പെടുത്തി.

ഗ്യാസ് വില താങ്ങാനാകെ വീണ്ടും പാവപ്പെട്ട സ്ത്രീകള്‍ വിറക് അടുപ്പുകളെ സമീപിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കാര്യവും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മിക്കണമെന്ന് യെച്ചൂരി പറഞ്ഞു. സമാജവാദി,ജെഡിയു, തൃണമൂല്‍ കോണ്ഗ്രസ് അംഗങ്ങളും പ്രതിഷേധത്തില്‍ അണിനിരന്നു.

അതേ തുടര്‍ന്ന് രണ്ട് തവണ രാജ്യസഭ നിറുത്തി വച്ചു. ലോക്സഭയില്‍ അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശൂന്യവേളയില്‍ പികെ ശ്രീമതി, കെ.സി വേണുഗോപാല്‍,എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News