ദിലീപിന് വിദേശിയുടെ എട്ടിന്റെ പണി; ശകുനംപോലെ അറംപറ്റിയ വാക്കുകള്‍ ദിലീപിന്റെ തലക്കുമുകളില്‍ വട്ടമിട്ടു പറന്നു; ഒടുവില്‍ അത് സംഭവിച്ചു

നടി ഈക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ കാരാഗൃഹവാസം തുടരുകയാണ്. ഹൈക്കോടതിയടക്കം താരത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചതോടെ ഉടനെ പുറത്തിറങ്ങാനുള്ള സാധ്യതകളൊന്നും കണുന്നില്ല. ദിലീപ് ജയിലിലായതിനു ശേഷം താരവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പുറത്തുവരുന്നുണ്ട്. ദിലീപിന് ഒരു വിദേശി കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. വിദേശിയായതു കൊണ്ടു തന്നെ ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തു. സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം എന്നാണ് അയാള്‍ പറഞ്ഞത്. ഈ വാക്ക് അറംപറ്റിയതിന്റെ അത്ഭുതത്തിലായിരിക്കും ദിലീപ് ഒരു പക്ഷെ ഇപ്പോള്‍ കഴിയുന്നത്.
ആരാണ് ആ തടവുകാരന്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വാക്കുകള്‍ക്ക് ഇത്രയും ശക്തിയുള്ള ഇയാളെ അതിര്‍ത്തിയില്‍ പാകിസ്താന്റെയും ചൈനയുടെയും സേനകളെ നേരിടാന്‍ നിയോഗിക്കണമെന്നാണ് ചിലരുടെ പ്രതികരണം. എന്തായാലും ജയിലിലുളള ദിലീപിന്റെ അഭിനയം ഇപ്പോള്‍ തീര്‍ത്തും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അതുപോലെ തന്നെ തടവുകാരന്റെ വാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News