മോഹന്‍ലാല്‍ ദൈവമാകുന്നു; നിരീശ്വരവാദിയായി ഉലകനായകനും

താര രാജാക്കന്‍മാര്‍ ഒത്തുചേരുകയാണ്. ആരാധാകരെ ആവേശം കൊള്ളിക്കാനായി ഉലകനായകന്‍ കമലഹാസനും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് താരരാജാക്കന്‍മാരുടെ കൂടിചേരല്‍.

ദൈവത്തിന്റെയും നിരീശ്വരവാദിയുടെയും കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ കമലഹാസന്‍ തന്നെ. തമിഴ്,തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. അക്ഷയ്കുമാര്‍,പരേഷ് റാവല്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്ത ബോളിവുഡ് ചിത്രം ‘ഓ മൈ ഗോഡിന്റെ’ റീമേക്കാണ് കമലഹാസന്റെ പുതിയചിത്രം.

ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും മികവുറ്റ താരങ്ങളായ മോഹന്‍ലാലും കമലഹാസനും ഒന്നിക്കുമ്പോള്‍ ‘ഓ മൈ ഗോഡ്’ വ്യത്യസ്തതലത്തില്‍ എത്തുമെന്നതില്‍ തര്‍ക്കമില്ല.കമലഹാസന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ദൈവമായി എത്തുമ്പോള്‍ നിരീശ്വരവാദിയുടെ വേഷത്തില്‍ എത്തുന്നത് സാക്ഷാല്‍ ഉലകനായകന്‍.

ദൈവങ്ങളുടെ പ്രതിമയും മറ്റും വില്‍ക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്‍ ലാല്‍ജി ഭായുടെ വേഷമാണ് കമലഹാസന്റേത്.വ്യാപാരിയും ദൈവവും പിന്നെ കുറെ സംഭവങ്ങളും ഗാനരംഗങ്ങളും ഉള്‍പ്പെടെ മുംബൈ നഗരത്തിലാണ് കഥ പുരോഗമിക്കുന്നത്.2008 ല്‍ പുറത്തിറങ്ങിയ പുറത്തിറങ്ങിയ ഓ മൈ ഗോഡ് സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്.

പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയചിത്രം 180 കോടിയാണ് ബോക്‌സോഫീസില്‍ കൊയ്തത്.തമിഴ് -തെലുങ്ക് റീമേക്കില്‍ കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലത്തലുമൊക്കെ ഉലകനായകന്റെ സ്‌റ്റൈലിലേക്ക് മാറും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമലഹാസന്‍ തന്നെയാണ് ഒരുക്കുന്നത്.

2009 ല്‍ പുറത്തിറങ്ങിയ ഉന്നൈയ് പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് കമലും മോഹന്‍ലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.തന്റെ മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷമാവും മോഹന്‍ലാല്‍ ഉലകനായകനോടൊപ്പം അഭിനയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here