അറബ് സംഗീത ലോകത്തെ വിസ്മയിപ്പിച്ച മലയാളി യുവഗായകന്‍ അപൂര്‍വ്വ നേട്ടത്തിന്റെ നിറവില്‍

കൊച്ചി: ആഗോള പ്രശസ്തനായ ബ്രിട്ടീഷ് സംഗീതജ്ഞന്‍ സാമി യൂസഫിന്റെ സംഗീത ട്രൂപ്പില്‍ അംഗത്വം ലഭിക്കുകയെന്ന സ്വപ്ന സൗഭാഗ്യം സിദ്ധിച്ച നാദിറിന് ഇപ്പോള്‍ ഇരട്ടി മധുരമാണ് കൈവന്നിരിക്കുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന സംഗീത ആല്‍ബത്തിലെ 9 ഗാനങ്ങള്‍ പാടാന്‍ തയ്യാറെടുക്കുകയാണ് ഈ കൗമാരക്കാരന്‍. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ തയ്യാറാക്കുന്ന ആല്‍ബത്തിന്റെ റെക്കോഡിങ്ങുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നാദിര്‍ തനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ഏറെ ആഹ്ലാദവാനാണ്.

മൂന്നാം വയസ്സു മുതല്‍ പാടിത്തുടങ്ങിയ നാദിറിന് 2012 ഡിസംബറിലാണ് സാമി യൂസഫിന്റെ പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചത്.നാദിറിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സാമി യൂസഫ് ഈ യുവഗായകനെ തന്റെ സംഗീത ട്രൂപ്പില്‍ അംഗമായി ഉള്‍പ്പെടുത്തി. ഖത്തറിലെ വിവിധ സാംസ്‌ക്കാരിക പരിപാടികളില്‍ അറബ് ഗാനാലാപനത്തിനെത്തുന്ന വിദേശ ഗായകരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നാദിറും സജീവമായുണ്ട്. ദോഹ ഏഷ്യന്‍ ഗെയിംസ് വേദിയിലും ദുബൈ ഭരണാധികാരികള്‍ക്കു മുന്‍പിലും നാദിര്‍ തന്റെ മാസ്മര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

തന്റെ ആദ്യ പ്രൊഫഷണല്‍ ആല്‍ബം പുറത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് നാദിര്‍. സാമി യൂസഫിന്റെ ട്രൂപ്പില്‍ അംഗത്വം ലഭിച്ച മറ്റൊരു പ്രതിഭയായ മലയാളി ഗായകന്‍ഹിഷാം അബുള്‍ വഹാബും ഈ ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നര വയസ്സു മുതല്‍ കുടുംബത്തോടൊപ്പം ഖത്തറില്‍ കഴിയുന്ന കുറ്റ്യാടിക്കാരനായ നാദിര്‍ ഇപ്പോള്‍ മലേഷ്യയില്‍ ബിരുദത്തിന് പഠിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News