പാലക്കാട് ക്ലാസ് മുറിയില്‍ മുട്ടയുമായി അടയിരുന്ന് പാമ്പ്; ഞെട്ടിത്തരിച്ച് കുട്ടികള്‍

പാലക്കാട്: വാണിയംകുളം മാന്നനൂര്‍ എയുപി സ്‌കൂളില്‍ ക്ലാസ് മുറിക്കു സമീപം സുഖമായി അടയിരുന്ന പാമ്പിനെ ഞെട്ടലോടെയാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ഉറ്റു നോക്കിയത്. അഞ്ചാം ക്ലാസിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ചവിട്ടുപടിയിലാണ് ഇന്നലെ രാവിലെ പാമ്പിനെയും അഞ്ചു മുട്ടകളെയും കാണപ്പെട്ടത്.

സ്‌കൂളില്‍ നേരത്തെ എത്തിയ ബസിലെ സഹായി സേതുവാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതാേടെ വിദ്യാര്‍ഥികളെ ഈ ഭാഗത്തു നിന്നു മാറ്റി നിര്‍ത്തി. സേതുവും അധ്യാപകരും ചേര്‍ന്നു പമ്പിനെ ഇവിടെ നിന്നു വടികൊണ്ട് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മുട്ടകള്‍ക്കു സമീപം ചുരുണ്ടുകിടക്കുകയായിരുന്നു പാമ്പ്.

ഇതിനിടെ സ്‌കൂളില്‍ വിദ്യാര്‍ഥികളുമായെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് പാമ്പിനു കയറാന്‍ പാകത്തില്‍ സമീപത്തു ചാക്ക് വിരിച്ചുകൊടുത്തു. അല്‍പ്പസമയത്തിനകം പാമ്പ് ചാക്കിനുള്ളില്‍ കയറി. ഇതിനു ശേഷമാണു ക്ലാസ് തുടങ്ങിത്.വിവരമറിഞ്ഞ് ഒറ്റപ്പാലം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ നിന്നെത്തിയ വനപാലകര്‍ പാമ്പും മുട്ടകളും അടങ്ങിയ ചാക്ക് കൊണ്ടുപോയി. പാമ്പിനെ കാട്ടിലേക്കു തുറന്നുവിടുമെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News