കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പട്ടികയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ നിലവിലുള്ള പട്ടികയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. സെന്‍കുമാറിന്റെയും പി. സോമസുന്ദരത്തിന്റയും പേരുകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് സമര്‍പ്പിക്കാം. പട്ടിക സെലക്ഷന്‍ കമ്മറ്റിയും ഗവര്‍ണ്ണറും അംഗീകരിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിയോജനക്കുറിപ്പ് മൂലം പട്ടിക അസാധുവാക്കാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.

പുതിയ അപേക്ഷ ക്ഷണിക്കണമെന്ന വാദവും IAS കാരനായിരിക്കും അഭികാമ്യമെന്ന വാദവും തള്ളി. സംസ്ഥാനത്തിന്റെ തടസവാദത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പട്ടിക കിട്ടിയിട്ടില്ലന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ പട്ടികയില്‍ KAT നിയമന ചട്ടമനുസരിച്ച് കേന്ദ്രം അടിയന്തരനടപടിയെടുക്കണം.

കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. സെന്‍കുമാറിന്റെ KAT യിലെ നിയമനം വൈകുന്നതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News