ഉത്തരവ് നടപ്പിലാക്കിയില്ല ;പി യു ചിത്രയുടെ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു

ലോക അത്‌ലറ്റിക് മീറ്റില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ പി യു ചിത്രസമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു. കോടതി അലക്ഷ്യ നടപടികള്‍ സിംഗിള്‍ ബഞ്ചിന് പരിഗണിക്കാന്‍ കഴിയാത്തതിനാലാണ് ഡിവിഷന്‍ ബഞ്ചിന് കേസ് കൈമാറിയത്.

ഇതിനിടെ കോടതി ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യം വിശദീകരിച്ച് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ ലണ്ടനിലായതിനാല്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഫെഡറേഷന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

ഫെഡറേഷന്റെ നടപടി വ്യക്തമായ കോടതി അലക്ഷ്യമാണെന്ന് ചിത്രയുടെ അഭിഭാഷകനും വാദിച്ചു . ഇത് പരിഗണിച്ച കോടതി കേസ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന് കൈമാറുന്നതായി അറിയിക്കകയായിരുന്നു . കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത് . സിംഗിള്‍ ബഞ്ചിന് കോടതി അലക്ഷ്യ ഹരജികള്‍ പരിഗണിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here