ആകര്‍ഷകമായ പുതിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

കേരളത്തിലെ 1070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ആറ് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4 ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. പ്രതിമാസം നാല് ജിബി ഡാറ്റാ ഒരു ഉപയോക്താവിന് ഇതിലൂടെ സൗജന്യമായി ഉപയോഗിക്കാം.

50 ദിവസത്തിനുള്ളില്‍ കേരളത്തിലുടനീളം ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലെ ഡാറ്റാ വേഗത വര്‍ധിപ്പിക്കുമെന്നും ബിഎസ് എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു അറിയിച്ചു. പുതിയ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍ ഒരു വര്‍ഷം കൂടി നീട്ടി.

ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയാക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ പുതിയ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അടുത്ത വര്‍ഷം ജനുവരി വരെ അവസരമുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here