മലയാളക്കരയ്ക്ക് അഭിമാന നിമിഷം; ആദ്യ രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിന് കാര്യവട്ടം വേദിയൊരുക്കും

കൊല്‍ക്കത്ത: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് ശേഷം മലയാളക്കരയുടെ കായിക പെരുമയ്ക്ക് രാജ്യത്തിന്റെ അംഗീകാരം. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ ഇടംപിടിക്കുന്നു. കൊച്ചിക്ക് ശേഷം കേരളത്തില്‍ നിന്ന് രാജ്യാന്തര വേദിയായി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെ ബി സി സി ഐ തെരഞ്ഞെടുത്തു.

കേരളക്കരയിലെ ആദ്യ രാജ്യാന്തര ട്വന്റി20 മല്‍സരമാണ് വിരുന്നെത്തുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് കാര്യവട്ടം സ്‌റ്റേഡിയത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് കായിക കേരളത്തെ അവേശത്തിലാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ടി ട്വന്റിയാകും തിരുവനന്തപുരത്തിന് ലഭിക്കുകയെന്നാണ് വ്യക്തമാകുന്നത്. ന്യൂസിലാന്റിനേയും പരിഗണിക്കുന്നുണ്ട്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴു വരെ ന്യൂസീലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News