കമ്പ്യൂട്ടര്‍ ഗെയിം ഒരു കുട്ടിയുടെകൂടി ജീവനെടുത്തു; മരിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഇര

മുംബൈ :കിഴക്കന്‍ അന്ധേരിയിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി പതിനാലുകാരന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ മരണം മുട്ടി വിളിക്കുന്ന ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂവെയ്ല്‍ ചലഞ്ചിനെതിരേ ലോകത്താകമാനം പ്രതിഷേധം ഉയരുമ്പോഴാണ് ഗെയിമിന് അടിമയായിരുന്ന വിദ്യാര്‍ഥി മുംബൈയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ബ്ലൂവെയ്ല്‍ ചലഞ്ചിന്റെ ഇന്ത്യയിലെ ആദ്യ ഇരയാണ് മരണമടഞ്ഞ മന്‍പ്രീത് സിങ്ങെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യക്ക് മറ്റ് കാരണങ്ങളൊന്നും മാതാപിതാക്കള്‍ക്ക് അറിയില്ല. മൊബൈല്‍ ഫോണില്‍ നിന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ താനുണ്ടാവില്ലെന്ന് മന്‍പ്രീത് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു.

എന്നാല്‍ തമാശയായി കണ്ട് സുഹൃത്തുക്കള്‍ അവഗണിക്കുകയായിരുന്നു. മന്‍പ്രീത് സിങ്ങ് ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിം കളിക്കുമായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ മരണം ക്ഷണിച്ചുവരുത്തുന്ന ഗെയിമിന്് മന്‍പ്രീത് അടിമയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.

കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിര്‍ബന്ധിപ്പിക്കുന്നതാണ് ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിം. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. കളിക്കാരുടെ മനോനിലയെ വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിട്ട് അവസാനനിമിഷം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിമിന്റെ സ്വഭാവം.

ലോകത്താകമാനം ഗെയിമിന് അടിമകളായ ആയിരത്തിലധികം കുട്ടികള്‍ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് റക്ഷ്യ, ബ്രിട്ടണ്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ബ്ലൂവെയ്ല്‍ ചലഞ്ചിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News