കോട്ടയത്ത് സമാധാനം നിലനിര്‍ത്താന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം

കോട്ടയം:കോട്ടയത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. യോഗ തീരുമാനങ്ങള്‍ താഴെത്തട്ട് മുതല്‍ നടപ്പാക്കും. തീരുമാനങ്ങള്‍ കര്‍ശനമായും പാലിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയില്‍ സി പി ഐ എം ബി ജെ പി ഉഭയകക്ഷി നടന്നത്.  ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച യോഗം മൂന്ന് മണിക്കുറോളം നീണ്ടുനിന്നു. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നുവെന്നും, ഇരുവരെ ഉണ്ടായ വിഷയങ്ങളുടെ കണക്കെടുപ്പില്ല,

മറിച്ച് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് ചര്‍ച്ച ചെയ്തതെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവര്‍ വ്യക്തമാക്കി.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും തങ്ങള്‍ ഏറ്റെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സി ഐ ടി യു, ആര്‍ എസ് എസ് എന്നീ സംഘടനകളുടെയും നേതാക്കളും യോഗത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News