അപമര്യാദയായി പെരുമാറി; ബാഹുബലി നടി നടന്റെ കരണത്തടിച്ചു; വീഡിയോ വൈറല്‍

സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തിനും വഴങ്ങുന്നവരാണ് എന്ന പൊതുബോധത്തിന്റെ മുഖമടച്ചൊരു അടി കൊടുത്തിരിക്കുകയാണ് സ്‌കാര്‍ലെറ്റ് വില്‍സണ്‍ എന്ന നടി. ബാഹുബലിയിലെ പ്രശസ്തമായ മനോഹരി എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന ഐറ്റം ഡാന്‍സറാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ഹന്‍സ ഏക് സന്‍യോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.

ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഉമാ കാന്ത് എന്ന നടന്‍ സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴുത്തില്‍ തൊടാന്‍ ശ്രമിച്ചതോടെ ക്ഷമ നശിച്ച സ്‌കാര്‍ലെറ്റ് ഉമാകാന്തിന്റെ മുഖമടച്ച് നല്ലൊരു ചൂടന്‍ അടിവെച്ച് കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. ചിത്രീകരണം നിര്‍ത്തിവെച്ച് എല്ലാവരും ഓടിയെത്തി.

സ്‌കാര്‍ലെറ്റ് എന്താണ് നടന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ വീഡിയോ ആകട്ടെ വൈറലാണ് സോഷ്യല്‍ മീഡിയയില്‍. താനൊന്നും ചെയ്തില്ലെന്ന് ഉമാകാന്ത് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നടിയോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഉമാകാന്തിനെ സിനിമയില്‍ നിന്നും വിലക്കുന്നത് ഉള്‍പ്പെടെ ഉള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News