അപ്പുണ്ണി എന്തിന് കൈവിട്ടു? അഴിയാകുരുക്കുകളിലേക്ക് ദിലീപ്

അഴിയാത്ത കുരുക്കുകളിലേക്കാണ് ഓരോ ദിവസവും ദിലീപ് വീഴുന്നത്. ചോദ്യം ചെയ്തപ്പോല്‍ പൊലീസിനോട് പറഞ്ഞ നുണകളെല്ലാം ജനപ്രിയ നായകനെ തിരിഞ്ഞുകൊത്തുകയാണിന്ന്. മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണി കൂടി കൈവിട്ടതോടെ ജനപ്രിയ നായകന്റെ അവസാന പ്രതീക്ഷയും അവതാളത്തിലായി.

എന്നും നിഴല്‍പോലെ കൂടെയുണ്ടായിരുന്ന അപ്പുണ്ണി എതിരായി മൊഴി നല്‍കിയതാണ് ദിലീപിനെ ശരിക്കും തകര്‍ത്ത് കളഞ്ഞത്. പള്‍സര്‍ സുനിയെ അറിയാമെന്നും. സുനി ഫോണ്‍വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നുമുള്ള അപ്പുണ്ണിയുടെ മൊഴി സുനിയെ അറിയില്ലെന്ന ദിലീപിന്റെ അവസാന പ്രതിരോധത്തേയും ഇല്ലാതാക്കുകയാണ്. നേരിയ തോതിലെങ്കിലും ദിലീപിന് ലഭിച്ചിരുന്ന ആരാധക പിന്തുണ പോലും അപ്പുണ്ണിയുടെ മൊഴിയോടെ അവസാനിച്ചിരിക്കുന്നു.

എല്ലാത്തിന്റെയും പിന്നില്‍ ദിലീപാണെന്ന പൊലീസ് നിഗമനത്തിന് ശക്തമായ തെളിവ് കൂടിയായി അപ്പുണ്ണിയുടെ മൊഴി കോടതി പരിഗണിക്കുമെന്നും ഉറപ്പാണ്. ഹൈക്കോടതി ജാമ്യം തള്ളിയതോടെ കടുത്ത നിരാശയിലേക്ക് വീണുപോയ താരത്തിന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുക്കമുണ്ടെങ്കിലും ഹൈക്കോടതിയില്‍ നിന്ന് രേഖകള്‍ അവിടെയെത്തി കേസ് പരിഗണനക്കെടുമ്പോഴേക്കും ദിവസങ്ങള്‍ കഴിയും.

ഇത്രയും ശക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കൂടി തിരിച്ചടി നേരിട്ടാല്‍ അത് വലിയ പ്രത്യാഘാതമായിരിക്കും കേസില്‍ സൃഷ്ടിക്കുക. ഒരിക്കല്‍ കൂടി ഹൈക്കോടതിയെ സമീപിക്കുക എന്നും ദിലീപ് ചിന്തിക്കുന്നു. എന്നാല്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത രീതിയില്‍ അപ്പുണ്ണി മൊഴി നല്‍കിയതാണ് ജനപ്രിയ നായകനെ ഊരാക്കുടുക്കിലേക്ക് തള്ളി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News