ഭാഷാന്യൂനപക്ഷങ്ങളെ കൈവിടാതെ സര്‍ക്കാര്‍; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കും

തിരുവനന്തപുരം: തമിഴ്, കന്നഡ എന്നീ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാഷാ ന്യൂനപക്ഷ സമിതിയോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ഭാഷാന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്‌ളസ് ടു തലത്തിലും അവരവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാനും പരീക്ഷ എഴുതാനുള്ള അവസരം നല്‍കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും.

ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം ഒരു വിധത്തിലും ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News