
കൊച്ചി :ഫാഷന്‍ ലോകത്ത് പുതിയ തരംഗവുമായി ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 നാളെ കൊച്ചിയില്‍ നടക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോയാണ് നാളെ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കൊച്ചി ക്രൗണ്‍ പ്ലാസയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 11വരെയാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് നടക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ മുന്‍നിര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ 30 ഫാഷന്‍ ഡിസൈനര്‍മാരും ഫാഷന്‍ ലീഗില്‍ അണിനിരക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 അരങ്ങേറുന്നത് സംഘാടകര്‍ അറിയിച്ചു.
നിക്കി ഗില്‍റാണി, ഭാമ, പാര്‍വ്വതി ഓമനക്കുട്ടന്‍, വിഷ്ണുപ്രിയ, സരയൂ, കാവ്യ സുരേഷ്, തുടങ്ങീ ബോളിവുഡ്, മോളിവുഡ് സെലിബ്രിറ്റീസിന്റ വിശിഷ്ട സാന്നിധ്യവും ഫാഷന്‍ ഷോയ്ക്ക് നിറപ്പകിട്ടേകും. ഡോ.ജാജിമോള്‍, ശ്രാവണ്‍ രാമസ്വാമി, നൗഷിജ, ശ്വ്രേത മേനോന്‍, ഉനൈസ് മുസ്തഫ, സന്തോഷ് കുമാര്‍ തുടങ്ങീ ഡിസൈനര്‍മാരും മേക്കപ്പുമാരുമാണ് സുന്ദരികളെ അണിയിച്ചൊരുക്കുക.
എസ്പാനിയോ ഇവന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സംഘാടകര്‍. ഡാലു കൃഷ്ണദാസാണ് ഷോ ഡയറക്ടര്‍. ഇടവേള ബാബു, സുല്‍ഫി, അന്‍വര്‍ എടി തുടങ്ങിയവരും ഷോയുടെ സംഘാടകരാണ്. കൊച്ചിയില്‍ വരാന്‍ പോകുന്ന ഇന്റര്‍ നാഷണല്‍ ലീഗിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here