ദുബായില്‍ വന്‍ തീ പിടുത്തം; രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജകുമാരന് അഭിനന്ദനപ്രവാഹം

അബുദാബി: ദുബായ് അല്‍ കൂസിലുണ്ടായ തീ പിടുത്തത്തില്‍ തീയണക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും രാജകുമാരന്‍ തന്നെ രംഗത്തെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.15 നോടെയാണ് അല്‍ കൂസിലെ രണ്ടു വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചത്. വസ്ത്രങ്ങളും ഫര്‍ണിച്ചറുകളുകളും മറ്റു ഫാബ്രിക് ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ ഹൌസിലാണ് തീ പിടുത്തമുണ്ടായത്.

നിമിഷങ്ങള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്ത് കുതിച്ചെത്തി. അപകടത്തില്‍ ആളപായമില്ലെന്നു ദുബായ് സിവില്‍ ഡിഫന്‍സ് ലെഫ്ട്ടനന്റ്‌റ് കേണല്‍ ജമാല്‍ അഹമ്മദ് അറിയിച്ചു. 5.40 ആകുമ്പോഴേക്കും തീ നിയന്ത്രണ വിധേയമാക്കി.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെ നേരിട്ടെത്തുകായിരുന്നു. രാജകുമാരന്റെ പ്രവര്‍ത്തനത്തിന് വലിയ തോതിലുള്ള അഭിനന്ദനും ലഭിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News