തിരുവനന്തപുരം: കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക എന്നതാണ് എല്ലാ കയ്യടികളും അംഗീകാരങ്ങളും ഓര്‍മ്മിപ്പിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. മതവും ദൈവവും കലയും സംസ്‌കാരവും ശാസ്ത്രവും സാഹിത്യവും അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് അതില്‍ മനുഷ്യന്‍ കൂടി ചേരുമ്പോഴാണ്. മനുഷ്യനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇതൊന്നും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം. വര്‍ഗീയതക്കെതിരെ യുവതയുടെ ഉത്സവം കലാ പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ല എന്ന് താനൊരാള്‍ മാത്രം വിചാരിച്ചാല്‍ പ്രത്യേകിച്ച് ഒരു മാറ്റവും സിനിമ മേഖലയില്‍ സംഭവിക്കില്ലെന്നും എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമായി ആ തീരുമാനത്തെ കാണുന്നുവെന്നും ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. കലാരംഗത്ത് നിന്നുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ ഏത് ആഗ്രഹവും സാധിക്കാമെന്ന് കായിക രംഗത്ത് നിന്ന് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരത്തിനു അര്‍ഹനായ ഫുട്ബാള്‍ താരം സി കെ വിനോദ് പറഞ്ഞു. സാഹിത്യം രംഗത്ത് നിന്ന് കഥാകൃത്ത് പി.വി ഷാജികുമാര്‍, വ്യവസായ രംഗത്ത് നിന്ന് യുവ സംരംഭകന്‍ വരുണ്‍ ചന്ദ്രന്‍, കാര്‍ഷിക രംഗത്ത് നിന്ന് രാജേഷ് കൃഷ്ണന്‍, സാമൂഹ്യ സേവന രംഗത്ത് നിന്ന് ആഷ്‌ല റാണി എം.ഡി എന്നിവരും യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, വിമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി അനിത ദമയന്തി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. യുവജന കമ്മീഷന്‍ അംഗം ഐ.സാജു സ്വാഗതവും, കമ്മീഷന്‍ സെക്രട്ടറി ടി. എ.അല്‍ഫോന്‍സ നന്ദിയും പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.