കേരളത്തിന്റെ കായികപ്പെരുമ ഇനി ലോകത്തിന് വാഴ്ത്താം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; അറിയാം ഈ കളിക്കളത്തെ

അന്താരാഷ്ടനിലവാരമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയം എന്ന വിശേഷണത്തിന് പാത്രമായ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് 20-20 ക്രിക്കറ്റ് മല്‍സരം നടക്കാന്‍ പോകുന്നത്. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര 20-20 ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുന്ന കഴക്കൂട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 50,000 ഇരിപ്പിടങ്ങള്‍ കാണിക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

ക്ലബ് ഹൗസ്,കളിക്കാര്‍ക്കായുള്ള താമസസൗകര്യം,മള്‍ട്ടി ജിം എന്നിങ്ങനെ പോകുന്നു തലസ്ഥാനത്തിന്റെ സ്വന്തം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍.

ഐസിസി സംഘം നേരിട്ട് പരിശോധന നടത്തി ഫൈവ് സ്റ്റാര്‍ പദവി കൊടുക്കാവുന്ന നിലവാരത്തിലുള്ള സ്റ്റേഡിയം എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സ്റ്റേഡിയം കൂടിയാണ് ഗ്രീന്‍ ഫീല്‍ സ്റ്റേഡിയം.

അന്താരാഷ്ട്രനിലവാരത്തിലെ സ്റ്റേഡിയത്തില്‍ ക്ലബ് ഹൗസ്,കളിക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം,മള്‍ട്ടി ജിം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.50,000 കാണികള്‍ക്ക് ഇവിടെ ഇരുന്ന് വിശാലമായി കളി ആസ്വദിക്കാം.ഇംഗ്‌ളണ്ടിലെ സ്റ്റേഡിയങ്ങള്‍ പോലെ ഗ്യാലറിയും ഗ്രൗണ്ടും തമ്മിലുള്ള അകലം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലും കുറവാണ്.

അത് കൊണ്ട് തന്നെ കളികാണാനെത്തുന്നവര്‍ക്ക് കളിക്കാരെയും കളിയുടെ സുവര്‍ണ്ണ നിമിഷങ്ങളെയും കൂടുതല്‍ അടുത്തു കാണാനും ആവും. അത്യാധുനിക രീതിയിലുള്ള ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ടെലിവിഷന്‍ സംപ്രേഷണത്തിന് ഏറ്റവും അനിയോജ്യമായ സൗകര്യങ്ങളുള്ള സ്റ്റേഡിയമെന്നതും ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിനെ മികവുറ്റതാക്കിയിരിക്കുന്നു.

വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ,കളിക്കാരുടെ സുരക്ഷ,കാണിക്കള്‍ക്ക് കളി കണ്ട് മടങ്ങാനുള്ള വിശാലമായ പ്രവേശനം തുടങ്ങിയവയ്ക്ക് ഇവിടെ പ്രത്യേക സംവിധാനം ഉണ്ട്.മികച്ച പിച്ച് എന്ന തരത്തിലുള്ള അഭിനന്ദനവും തലസ്ഥാനത്തിന്റെ അഭിമാനമായ കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സ്വന്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News