തിരിച്ചടിക്കാന്‍ ലങ്ക; നായകന്‍ രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തിയേക്കും

കൊളംബോ: ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കും. നിയുമോന്‍ിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചാണ്ഡിമാലിന് ഒന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചാണ്ഡിമാല്‍ ലങ്കന്‍ ടീമിനൊപ്പം ചേര്‍ന്നു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് 304 റണ്‍സിന് തോല്‍വിയേറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് പരമ്പരയിലെ തിരിച്ചുവരവിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദിനേശ് ചാണ്ഡിമാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ശ്രീലങ്കയുടെ ബൗളര്‍ രംഗാനാ ഹെരാത്തിന് കൈവിരലുകള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ലങ്കന്‍ ടീം മാനേജ്‌മെന്റ്.

ടെസ്റ്റിന് മുന്നെ പരിക്കില്‍ നിന്ന് മുക്തനാകുകയാണെങ്കില്‍ ഹെരാത്തിന് അവസരം കൊടുക്കാന്‍ തന്നെയാണ് മാനേജ്‌മെന്റ് തീരുമാനം.കളിയുടെ തലേന്ന് നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഹെരാത്തിന് നിര്‍ണായകമാകും, അതേസമയം ഹെര്‍ത്തിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കയുള്ളു എന്ന് ശ്രീലങ്കന്‍ മാനേജ്‌മെന്റും വ്യക്തമാക്കി.

Sri Lankan cricketer Rangana Herath celebrates after dismissing West Indies cricketer Kemar Roach during the final day of their second Test cricket match between Sri Lanka and the West Indies at The P. Sara Oval Cricket Stadium in Colombo on October 26, 2015. AFP PHOTO/ Ishara S. KODIKARA (Photo credit should read Ishara S.KODIKARA/AFP/Getty Images)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News