കോഹിനൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ അധ്യാപകര്‍ അനിശ്ചിതകാല സമരത്തില്‍

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകര്‍ അനിശ്ചിതകാല സമരത്തില്‍. സ്‌കൂള്‍ മാനേജ്‌മെന്റ് സമരം പത്താംദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല.

അധ്യാപകരും ജീവനക്കാരും കെയുഎസ്ടിയു രൂപീകരിച്ച് വേതന വര്‍ധനവ് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു പിരിച്ചുവിടല്‍. നോട്ടിസ് പോലും നല്‍കാതെയാണ് മാനേജ്‌മെന്റ് ആറുപേരെ ജോലിയില്‍ നിന്ന് ഇറക്കിവിട്ടത്. 5000 രൂപ മുതല്‍ 7,500 രൂപ വരെയാണ് മാനേജ്‌മെന്റ് പലര്‍ക്കും ശമ്പളമായി നല്‍കിയിരുന്നത്. യൂണിയന്റെ ആവശ്യത്തെ തുടര്‍ന്ന് ഇത് വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് ജീവനക്കാരെ കുറക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. യൂണിയന്‍ അംഗങ്ങളെ യോഗ്യതയില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടുന്നത്. മറ്റു സ്‌കൂളുകളില്‍ ജോലിപോലും ലഭിക്കാത്ത സാഹചര്യമാണ് മാനേജ്‌മെന്റ് ഉണ്ടാക്കിയതെന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ പറയുന്നു. ഇതിനെതിരേ സ്‌കൂളിലെ 35 അധ്യാപകരാണ് സമരത്തിനിറങ്ങിയത്. കോഴിക്കോട് രൂപതയുടെ കീഴിലാണ് കോഹിനൂര്‍ സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel