ദാരു ശില്‍പകലയില്‍ വിസ്മയമായി വസുദേവനാചാരി

പത്തനംതിട്ട: ദാരു ശില്‍പകലയില്‍ ശ്രദ്ധേയനാവുകയാണ് പന്തളം കുറമ്പല സ്വദേശി വസുദേവനാചാരി. 23 അടി ഉയരമുള്ള ഹനുമാനും ഒറ്റക്കെട്ട് കളയുമെല്ലാം വസുദേവനചരിയുടെ കഴിവ് പ്രകടമാക്കുന്ന ചില ശില്‍പ്പങ്ങള്‍ മാത്രമാണ്.

പന്തളം കുരമ്പാല ക്ഷേത്രത്തിലെ ഒറ്റക്കെട്ട് കാള ദാരു ശില്‍പകലയിലെ അപൂര്‍വ വിസ്മയമാണ്. കൂടാതെ 23അടി ഉയരമുള്ള ഹനുമാന്‍ ശില്‍പവും. കണക്കില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ ദാരുശില്‍പങ്ങള്‍ തയ്യാറാക്കുന്ന വാസുദേവനാചാരിയുടെ പണിപ്പുരയില്‍ ഭീമാകാരനായ അര്‍ജുനന്റെയും നരസിംഹത്തിന്റെയും ദാരുശില്‍പങ്ങളും തയ്യാറാകുന്നുണ്ട്.

വാസുദേവനാചാരിക്ക് പാരമ്പര്യമായി കിട്ടിയതാണ് ശില്‍പകലയിലെ അറിവും കഴിവും. വലിയ ശില്‍പങ്ങള്‍ പണിയുന്നതോടൊപ്പം തന്നെ ചെറു ശില്‍പങ്ങളും വാസുദേവനാചാരി തയ്യാറാക്കുന്നുണ്ട്. തിരുവല്ല കൂടാരപള്ളിയുടെ മക്ബകയുടെ ശില്‍പിയും വാസുദേവനാചാരിയാണ് തയ്യാറാക്കിയത്.

ഇതുവരെ നിര്‍മിച്ച കാളകള്‍ക്കും പുരാണ കഥാപാത്രങ്ങള്‍ക്കും മാലാഖമാര്‍ക്കും കണക്കില്ല. വാസുദേവനാചാരിയുടെ ഉളിയുടെ സ്പര്‍ശം ഏത് തടിയെയും മനോഹര ശില്‍പങ്ങളാക്കി മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News