നിലപാട് ശക്തമാക്കി സര്‍ക്കാര്‍; മിസോറം ലോട്ടറിയുടെ നറുക്കെടുപ്പ് ഉപേക്ഷിച്ചു

പാലക്കാട്: കേരള സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ നേരത്തെ നിശ്ചയിച്ച മിസോറം ലോട്ടറിയുടെ നറുക്കെടുപ്പുള്‍പ്പെടെയുള്ള നടപടികള്‍ ഉപേക്ഷിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് ലോട്ടറി വില്‍ക്കാനുള്ള നീക്കം നടന്നപ്പോള്‍ വിതരണ സ്ഥാപനത്തിന്റെ ഉടമയെ ഉള്‍പ്പെടെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ജിഎസ്ടി വകുപ്പ് 15 ദിവസത്തെ സമയം വിതരണക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

ജിഎസ്ടി നടപ്പിലാക്കിയതോടെയാണ് മിസോറം ലോട്ടറി വിതരണക്കാര്‍ കേരളത്തിലെ വിപണി ലക്ഷ്യമിട്ടെത്തിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ലോട്ടറി വില്‍പന നീക്കത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി രംഗത്തെത്തി. ഇതോടെ ടിക്കറ്റ് വില്‍പനയുള്‍പ്പെടെ ആരംഭിച്ചയിടത്ത് നിന്ന് മിസോറം സര്‍ക്കാരും മൊത്ത വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സും പിന്‍മാറുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് ആദ്യ നറുക്കെടുപ്പ് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സൂപ്പര്‍ ഡീലക്‌സ് ടിക്കറ്റിലൂടെ നടക്കുന്ന നറുക്കെടുപ്പില്‍ 70 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. 35 രൂപ നിരക്കില്‍ പലയിടങ്ങളിലും ടിക്കറ്റ് വില്‍പന ആരംഭിച്ചിരുന്നു. ടിക്കറ്റ് വില്‍പന ആരംഭിച്ച ഉടനെ കേസെടുത്ത് മൊത്ത വിതരണ സ്ഥാപനത്തിന്റെ ഉടമയുള്‍പ്പെടെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകളാണ് ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ലോട്ടറി വില്‍പന ആരംഭിക്കുന്നതിനായി ഹാജരാക്കിയ രേഖകള്‍ അപര്യാപ്തമാണെന്ന് അറിയിച്ചതോടെ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ വിതരണക്കാര്‍ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് പ്രകാരം ജിഎസ്ടി വകുപ്പ് 15 ദിവസത്തെ സാവകാശമാണ് മൊത്ത വിതരണക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. അനധികൃതമായി ലോട്ടറി സൂക്ഷിച്ചതിന് സബ് ഏജന്റായ മുഹമ്മദ് റഷീദിനെയും കഴിഞ്ഞ ദിവസം പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News