കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി.
ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായി പ്രമുഖദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി.
ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നെന്ന് സിദ്ദീഖ് മൊഴി നല്‍കി. 2013ലെ താരനിശയ്ക്കിടയില്‍ ദിലീപും നടിയും തമ്മില്‍ പ്രശ്‌നമുണ്ടായെന്നും അന്ന് ഇരുവരെയും പിടിച്ചു മാറ്റിയത് താനാണെന്നും സിദ്ദീഖ് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ആരൊക്കെയായിരുന്നു സാക്ഷികളെന്നും പിടിച്ചു മാറ്റാന്‍ ആരൊക്കെയാണ് എത്തിയതെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഇരുവരും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് സിദ്ദീഖിനോട് ചോദിച്ചു. നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷണസംഘം ആരാഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും സിദ്ദീഖിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇക്കാര്യം താരത്തോട് പൊലീസ് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.