ഈ ചാനല്‍ ജീവനക്കാരിയുടെ ധൈര്യം ഒന്നു കാണേണ്ടത് തന്നെ; വീഡിയോ

എന്തിനോടും പേടിയോടെ സമീപിക്കുന്നവാരാണ് സ്ത്രീകള്‍ എന്നാണ് പൊതുധാരണ. എന്നാല്‍ സിഡ്‌നിയിലെ ഈ ന്യൂസ് ചാനല്‍ ജീവനക്കാരിയുടെ ധൈര്യം കണ്ടാല്‍ പിന്നെ അധികമാരും അങ്ങനെ പറയില്ല.

ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ഡാര്‍വിന്റെ ഓഫീസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. എഡിറ്റിംഗ് റൂമിലെ കമ്പ്യൂട്ടര്‍ കേബിളുകള്‍ക്കൊപ്പം ചുരുണ്ടുകൂടിക്കിടന്ന പാമ്പിനെ ആദ്യം കണ്ടത് അവിടുത്തെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളായിരുന്നു. പാമ്പിന്റെ സാന്നിധ്യം കുറച്ചു സമയത്തേക്ക് ന്യൂസ്‌റൂമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും, ചാനലിലെ തന്നെ മറ്റൊരു ജീവനക്കാരി വന്ന് പാമ്പിനെ തന്റെ കൈകൊണ്ട് പിടിച്ചു കവറിലിട്ടു.

ഒരു വയര്‍ ഹാങ്ങര്‍ മാത്രം ഉപയോഗിച്ചായിരുന്നു പാമ്പിനെ ഇവര്‍ കൈകൊണ്ട് പിടികൂടിയത്. രണ്ട് മീറ്ററളം നീളമുണ്ട് പാമ്പിനെ. എന്നാലും ഒരു പേടിയും കൂടാതെ ഇവര്‍ പാമ്പിനെ പിടിച്ചു. സഹപ്രവര്‍ത്തകന്‍ തുറന്ന് കൊടുത്ത സഞ്ചിയില്‍ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്തു. 9 ന്യൂസ് ഡാര്‍വിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഗതി ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറല്‍ ആയിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News