അനാഥര്‍ക്ക് കരുണയുടെ കൈത്താങ്ങുമായി ഗംഭീര്‍;ഗംഭീറിന്റെ തുറന്ന അടുക്കളയില്‍ ആര്‍ക്കും ഭക്ഷണം കഴിക്കാം

ഇന്ത്യന്‍ നിരയിലെ ശക്തരായ കളിക്കാരിലൊരാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ . അല്‍പ്പം മുന്‍കോപിയായ ഈ സുന്ദരന്‍ ക്രിക്കറ്റര്‍ക്ക് ആരാധകരും ഏറെയാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലാണ് ഗംഭീര്‍ സജീവമാകുന്നത്. ഇതിനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കിയിട്ടുണ്ട്.

സംഘടനയുടെ ഏറ്റവും പുതിയ സംരഭം ഏക് -ആസയെന്ന തുറന്ന അടുക്കളയാണ്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും ഭക്ഷണം വിളമ്പുന്ന അടുക്കള. 365 ദിവസവും പ്രവര്‍ത്തന സജ്ജമായിരിക്കും അടുക്കള. ഗംഭീര്‍ തന്നെയാണ്ചിത്രങ്ങളോടൊപ്പം വാര്‍ത്ത പങ്കുവച്ചത്.

ഇതിന് മുന്‍പ് ചത്തിസ്ഖണ്ഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സി എര്‍ പി എഫ് ജവാന്‍മാരുടെ കുട്ടികളുടെ മുഴുവന്‍ ചെലവും ഏറ്റെടുത്തും ഗംഭീര്‍ ആരാധക ഹൃദയം കീഴടക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News