യെമനില്‍ ഭര്‍ത്താവിനെ വെട്ടിനുറുക്കി മലയാളി യുവതി; കൊലപ്പെടുത്തിയ ശേഷം 110 കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു

സനാ: യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ (28)യാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി ചാക്കില്‍ നിറച്ചത്. യെമനിലെ അല്‍ദെയ്ദിലാണ് സംഭവം.

ഇവരുടെ താമസസ്ഥലത്തെ ജല സംഭരണിയില്‍നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷ. സംഭവശേഷം കാണാതായ നിമിഷയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News