കൊലക്കേസ് പ്രതിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കുടുംബസംഗമം; യോഗം ഉദ്ഘാടനം ചെയ്തത് എംഎം ഹസന്‍

കൊല്ലം: പരോളില്‍ പുറത്തിറങ്ങിയ കൊലക്കേസ് പ്രതിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കുടുംബസംഗമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും വിവാദമായ പോരുവഴി സലിം വധക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന സക്കീര്‍ ഹുസൈനാണ് ചടങ്ങില്‍ പങ്കെടുത്തത്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ജൂലൈ പതിനഞ്ചിന് കൊല്ലം പോരുവഴിയിലാണ് കുടുംബസംഗമം ചേര്‍ന്നത്. കോണ്‍ഗ്രസ് കൊല്ലം പോരുവഴി 40-ാം നമ്പര്‍ബൂത്തു കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി കുടുംബസംഗമത്തിലാണ് സക്കീര്‍ അധ്യക്ഷത വഹിച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ച് പൊതുചടങ്ങില്‍ പങ്കെടുത്തതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷ് എംപി, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കന്‍മാരും വിവാദയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News