മദനി വീണ്ടും സുപ്രീംകോടതിയിലേക്ക്; തുകയില്‍ ഇളവ് വേണമെന്ന് ആവശ്യം

ബംഗളൂരു: കേരള യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വീണ്ടും സുപ്രീംകോടതിയിലേക്ക്. സുരക്ഷായിനത്തില്‍ കര്‍ണാടക ആവശ്യപ്പെട്ട തുകയില്‍ ഇളവ് നല്‍കണമെന്നാണ് മദനിയുടെ ആവശ്യം.

സുരക്ഷാ ചെലവായ 11 ലക്ഷവും അതിന്റെ ജിഎസ്ടിയും അടക്കണമെന്ന നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് മദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. വിമാന ടിക്കറ്റ് കൂടാതെ 14,80,000 രൂപയാണ് കര്‍ണാടക ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീംകോടതിയുടെ അനുമതി നല്‍കിയിരുന്നു. മദനിക്ക് ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കാലയളവിലെ സുരക്ഷാ ചെലവ് മദനി തന്നെ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഓഗസ്റ്റ് 9ന് തലശേരിയിലാണ് വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News