മലയാള നടനെ ഞെട്ടിച്ച് വിജയ് സേതുപതി; കിളി പോയി നടന്‍

ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് വിജയ് സേതുപതി. അഭിനയവും വ്യക്തിത്വവുമാണ് മറ്റുതാരങ്ങളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വിജയ്‌യോടുള്ള ഇഷ്ടം കൂടുന്നൊരു സംഭവം കഴിഞ്ഞ ദിവസം നടന്നു. മലയാള നടന്‍ രാജേഷ് ശര്‍മ്മയ്ക്കാണ് അങ്ങനെയൊരു സൗഭാഗ്യം ലഭിച്ചത്.

സിഗൈ എന്ന ചിത്രത്തില്‍ അഭിനയിച്ച തന്നെ വിളിച്ച് അഭിനന്ദിക്കാന്‍ തയ്യാറായ വിജയ് സേതുപതി എന്ന മനുഷ്യനെ കുറിച്ചാണ് രാജേഷ് ശര്‍മ്മയുടെ കുറിപ്പ്. സേതുപതി നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോള്‍ ആദ്യം വിശ്വിസിക്കാനായില്ല രാജേഷിന്. ബാക്കി രാജേഷ് ശര്‍മ്മ തന്നെ പറയും.

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുന്‍പ് സംഭവിച്ചു. ‘സിഗൈ’ എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടന്‍ വിജയ് സേതുപതി വിളിച്ചു. ‘ബ്രദര്‍, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്’ കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി.

ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നില്‍ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും. കണ്ട് തുറിച്ചു നോക്കി. ഞാന്‍ പറഞ്ഞു, ‘വിജയ് സേതുപതി’. ഞാന്‍ അവളുടെ കയ്യിലേക്ക് ഫോണ്‍ കൊടുത്തു. അവള്‍ തമിഴില്‍ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് വീടിനുള്ളില്‍ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.

ഒടുവില്‍ ചെന്നൈയില്‍ വെച്ച് കാണാമെന്ന ഉറപ്പില്‍ അദ്ദേഹം ‘ബൈ’ പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം ‘കിളിരസ’മായിരുന്നു (നവരസങ്ങളില്‍ ഇല്ലാത്തത് )

ഞാനെന്റെ മോളോടു പറഞ്ഞു, ‘മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു’. ‘വാ പപ്പേ, നമുക്ക് ഷട്ടില്‍ കളിക്കാം’. …

തമിഴ് നടികര്‍ ബോധമില്ലാത്ത പെണ്ണ്! ‘സിഗൈ’ കണ്ട് എന്നെ വിളിക്കാന്‍ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്‌നേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News