ഷാരൂഖ് ഖാന്റെ ‘ഇന്ത്യയിലെ നമ്പര്‍വണ്‍’ഷേവിങ് ക്രീം’ ഉപയോഗിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; കിട്ടിയ പണി ഷാരൂഖാന് തിരിച്ചു കൊടുത്തു

ഷാരുഖ് ഖാന്‍ അഭിനയിച്ച് സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.ക്രീം ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ പാടുകളും അസ്വസ്ഥതകളും അനുഭവപ്പെട്ട രാജ്കുമാര്‍ പാണ്ഡെ എന്ന ഭോപ്പാലുകാരനാണ് കിട്ടിയ പണി തിരിച്ചു കൊടുത്തത്.

ഷാരൂഖിനെതിരെ രാജ്കുമാര്‍ ഉപഭോക്തൃ പരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.’ഇന്ത്യയിലെ നമ്പര്‍വണ്‍’ഷേവിങ് ക്രീം’ എന്ന തെറ്റിദ്ധാരണാജനകമായ പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിച്ചുവെന്നാണ് കേസ്.

ഷാരൂഖ് ഖാന്‍ പരസ്യ മോഡലായ വി ഐ ജോണ്‍ എന്ന ഷേവിങ് ക്രീം ഗുണമേന്മ ഇല്ലാത്തതാണെന്ന് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് പരസ്യത്തില്‍ അഭിനയിച്ച നടന്‍ ഷാരൂഖ് ഖാനും ഉത്പന്നം നിര്‍മിച്ച കമ്പനിക്കും വിറ്റ കടയുടമയ്ക്കും വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News